ഓമശ്ശേരി: ഓമശ്ശേരി സർവീസ് സഹകരണ ബേങ്കിന്റെ അറുപതാം വാർഷികതൊടനുബന്ധിച്ച് വിവിധ പദ്ധതികൾ ഉൾപ്പെടുത്തി ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ലോഗോ പ്രകാശനം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.
ബേങ്ക് പ്രസിഡന്റ് കെ കെ അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ
കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ പി കെ ഫിറോസ് മുഖ്യാതിഥി ആയി.ആരോഗ്യ, കാർഷിക,സാമൂഹിക,സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ നിരവധി കർമ്മ പദ്ധതികൾ ഉൾകൊള്ളിച്ചാണ് ക്യാംപെയ്ൻ ഒരുക്കുന്നത്.
ബേങ്ക് ഡയറക്ടർ ഒ എം ശ്രീനിവാസൻ, സെക്രട്ടറി കെ പി നൗഷാദ്, അജാസ് കൊളത്തക്കര, നസീം വി കെ എന്നിവർ സംബന്ധിച്ചു.
0 Comments