കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കൗൺസിൽ യോഗവും 2026 - 28 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപീകരണവും കോഴിക്കോട് അത്തോളി അണ്ടിക്കോട് മിയാമി ഹാളിൽ വെച്ച് നടന്നു. പി.കെ. ബാപ്പു ഹാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന വ്യാപാര മേഖലയ്ക്കായി എത്രയും പെട്ടെന്ന് പ്രത്യേക വാണിജ്യ മന്ത്രാലയം രൂപീകരിക്കണമെന്ന് രാജു അപ്സര ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന നേതാക്കളായ ദേവസ്യ മേച്ചേരി, കെ.വി. അബ്ദുൽ ഹമീദ്, എം.കെ. തോമസുകുട്ടി, എ.ജെ. ഷാജഹാൻ, കെ. അഹമ്മദ് ശരീഫ്, ബാബു കോട്ടയിൽ, ജോജിൻ ടി. ജോയ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ജില്ലാ പ്രസിഡന്റായി പി.കെ. ബാപ്പു ഹാജിയെ ഐക്യകണ്ഠേന വീണ്ടും തിരഞ്ഞെടുത്തു. കെ. ഹസ്സൻ കോയ, എം. ഷാഹുൽ ഹമീദ്, എ.വി.എം. കബീർ എന്നിവരാണ് രക്ഷാധികാരികൾ. മറ്റ് ഭാരവാഹികൾ: ജിജി കെ. തോമസ് (ജനറൽ സെക്രട്ടറി), സുരേഷ് ബാബു കൈലാസ് (ട്രഷറർ).
വൈസ് പ്രസിഡന്റ്മാർ: അഷ്റഫ് മൂത്തേടത്ത്, ഏറത്ത് ഇഖ്ബാൽ, മാണിയോത്ത് മൂസ, അമീർ മുഹമ്മദ് ഷാജി, റഫീഖ് മാളിക, എം. ബാബുമോൻ, മനാഫ് കാപ്പാട്, സലീം രാമനാട്ടുകര, യു. അബ്ദുറഹിമാൻ, കെ.ടി. വിനോദൻ, വി. സുനിൽകുമാർ, കെ.എം. ഹനീഫ, മൊയ്തീൻ കോയ ഹാജി.
സെക്രട്ടറിമാർ: പി.ടി.എ. ലത്തീഫ്, എ.കെ. മൻസൂർ, ഗംഗാധരൻ നായർ, ഷംസു കമ്മന, രാജൻ കാന്തപുരം, നാസർ മാവൂരാൻ, എം.കെ. ഇഖ്ബാൽ.
എന്നിവരെയും തെരെഞെടുത്തു.
0 Comments