കൂടത്തായി: സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും പാർപ്പിടം ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന പദ്ധതി ആരംഭിക്കുന്നു. ഡ്രീംസ് സ്കൂൾ കോഴിക്കോടിന്റെ സഹായത്തോടെ എസ്പിസി ഒപ്പം പദ്ധതിയുടെ ഭാഗമായാണ് സമ്പൂർണ്ണ ഭവന പദ്ധതി നടപ്പിലാക്കുന്നത്.
ഏകദേശം 40 ഓളം കുടുംബങ്ങൾക്ക് ഈ പദ്ധതി വഴി പാർപ്പിടം ഒരുക്കാൻ സഹായം ലഭിക്കുന്നു. സമ്പൂർണ്ണ ഭവന പദ്ധതി എന്ന പേര് നൽകിയ ഈ പ്രവർത്തനത്തിന്റെ
ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലിമോഹൻ ഓഗസ്റ്റ് 10 തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് നിർവഹിക്കുന്നു.
സെൻമേരിസ് ഹൈസ്കൂൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ ഡ്രീംസ് സ്കൂൾ കോഴിക്കോടിന് നേതൃത്വം നൽകുന്ന സിസ്റ്റർ അനിഷ എസ് ഡി, ജില്ലാ പഞ്ചായത്ത് മെമ്പർ പി ജി മുഹമ്മദ്, സ്കൂളിന്റെ പരിസരപ്രദേശങ്ങളിലെ വാർഡ് മെമ്പർമാരായ, ജിലാനി, ജിൻസി സിബിൽ , ഷാഹിന റഹ്മത്ത്, മുനവ്വർ സാദത്ത് , അനിൽ സണ്ണി,ബാബു കുടുക്കിൽ,മിനി സണ്ണി,സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ് , പ്രിൻസിപ്പൽ ഫാദർ സിബി പൊൻപാറ, ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ പിടിഎ പ്രസിഡണ്ട് ഷരീഫ് പി കെ, പദ്ധതിയുടെ കൺവീനർ റെജി ജെ കരോട്ട്, സ്റ്റാഫ് സെക്രട്ടറി ഷിതിൻ വർഗീസ് തുടങ്ങിയവർ പങ്കെടുക്കും
0 Comments