LATEST

6/recent/ticker-posts

ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം; ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത് 2-1ന്.

 




കൊച്ചി: ഐ.എസ്.എൽ പുതിയ സീസണിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം (2-1). ബ്ലാസ്റ്റേഴ്സിനായി നോഹ് സദോയിയും ക്വാമി പെപ്രയും ഗോൾ നേടി. വിഷ്ണു പുതിയവളപ്പിലാണ് ഈസ്റ്റ് ബംഗാളിനായി ഗോൾ നേടിയത്.


ആദ്യ മത്സരത്തിലെ തോൽവി മറക്കാൻ വിജയം അനിവാര്യമായിരുന്നു ബ്ലാസ്റ്റേഴ്സിന്. എന്നാൽ, മികച്ച മത്സരമാണ് ഈസ്റ്റ് ബംഗാൾ പുറത്തെടുത്തത്. ആദ്യ പകുതി ഗോൾരഹിതമായി കടന്നുപോയി. 59ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ച് മലയാളി താരം വിഷ്ണു ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. മുൻ ബ്ലാസ്റ്റേഴ്സ് താരമായ ദിമിത്രി ഡയമെന്റകോസിന്‍റെ അസിസ്റ്റിൽ നിന്നാണ് വിഷ്ണുവിന്‍റെ ഗോൾ പിറന്നത്. സ്കോർ 0-1. ഗാലറിയിൽ നിരാശ.


എന്നാൽ, നാല് മിനിറ്റിന് പിന്നാലെ നോഹ് സദോയിയിലൂടെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ സദോയി ബോക്സിനുള്ളിൽ നിന്ന് തൊടുത്ത തകർപ്പൻ ഷോട്ട് ബംഗാൾ വലക്കുള്ളിൽ. സ്കോർ 1-1.


അവസാന മിനിറ്റുകളിൽ ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് പൊരുതിക്കളിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലാണ് 88ാം മിനിറ്റിൽ ക്വാമി പെപ്രയുടെ ഗോൾ. മുഹമ്മദ് ഐമന്‍റെ അസിസ്റ്റിൽ നിന്നായിരുന്നു പെപ്രയുടെ ഗോൾ. ഇതോടെ ബ്ലാസ്റ്റേഴ്സിന് കാത്തിരുന്ന ജയം.


തിരുവോണനാളിൽ കൊ​ച്ചി​യി​ൽ ന​ട​ന്ന ഈ ​സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് എ​ഫ്.​സി​യോ​ടാണ് ബ്ലാ​സ്റ്റേ​ഴ്സ് 2-1ന് പ​രാ​ജ​യ​പ്പെ​ട്ടത്.



Post a Comment

0 Comments