മടവൂർ : ചെന്നൈ യിൽ വെച്ചുണ്ടായ വാഹനപകടത്തിൽ മരണമടഞ്ഞ മടവൂർ പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗം അനസിന്റെ കുടുംബത്തിനുള്ള മുസ്ലിം യൂത്ത് ലീഗ് സോഷ്യൽ സെക്യൂരിറ്റി ഫണ്ട് കൈമാറി. മടവൂർ സി. എം. മഖാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ : എം.കെ. മുനീർ എം.എൽ.എ യൂണിറ്റ് യൂത്ത് ലീഗ് ഭാരവാഹികളായ ഷമീർ കെ.പി, സാലിഹ്. പി.യു എന്നിവർക്ക് കൈമാറി. പഞ്ചായത്ത് വൈറ്റ് ഗാർഡ് കോർഡിനേറ്റർ അസ്ഹറുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോർഡിനേറ്റർ നസീഫ് കൊടുവള്ളി സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.എ ഖാദർ, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഒ.കെ.ഇസ്മായിൽ, എ.പി നാസർ മാസ്റ്റർ, കാസിം കുന്നത്ത്, കെ. കുഞ്ഞാമു, വി.സി റിയാസ് ഖാൻ, എ.കെ. കൗസർ മാസ്റ്റർ, മൂത്താട്ട് അബ്ദുറഹിമാൻ മാസ്റ്റർ, കെ. എം. മുഹമ്മദ് മാസ്റ്റർ, ഫൈസൽ ഫൈസി മടവൂർ, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അൻവർ ചക്കാലക്കൽ, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ എ.സി. മുനീർ, എ.പി.ജംഷീർ തുടങ്ങിയവർ സംബന്ധിച്ചു. ബഷീർ മില്ലത്ത് നന്ദി പറഞ്ഞു.
.

0 Comments