കൂടത്തായി :
സമാധാനാത്തിന്‍റെ നറുസന്ദേശവുമായി വീണ്ടും ഒരു നബിദിനം. ഇസ്‌ലാം മതക്കാരുടെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മ ദിനമായ റബീഉല്‍ അവ്വല്‍ 12 കൂടത്തായിലെ വിവിധ മഹല്ലുകളിലെ മദ്രസകളിൽ ആഘോഷിച്ചു.
ഘോഷയാത്ര നടത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.അന്ത്യ പ്രവാചകന്‍റെ പിറന്നാള്‍ നാടെങ്ങും ആഘോഷിച്ചു. പിറന്നാളിലുള്ള സന്തോഷ പ്രകടനമായി മൗലിദാഘോഷവും നടന്നു.നിറഞ്ഞ മനസ്സോടെയാണ് ഓരോ നബിദിനത്തേയും മുസ്ലിം ലോകം വരവേല്‍ക്കുന്നത്. ആളിക്കത്തുന്ന നരകാഗ്നിയില്‍ നിന്ന് മനുഷ്യകുലത്തെ രക്ഷിച്ചത് ഈ മഹാനുഭാവനായിരുന്നു
പുറായിൽ ശംസുൽ ഹുദാ മദ്രസയിൽ നബിദിന റാലിക്ക് സ്വാലിഹ് ഫൈസി പനങ്ങാങ്ങരയുടെ നേതൃത്വത്തിൽ ടി.കെ. മാമുഹാജി, പി.പി. കുഞ്ഞമ്മദ് കെ.വി. യൂസഫ്, സി.പി. ഉണ്ണി മോയി, കെ.പി. നാസർ, സി.ഹമീദ് , കെ.പി. അഷ്റഫ്, സത്താർ പുറായിൽ,സി.ടി. സുബൈർ, ടി.സി.അബൂബക്കർ,നുഹ്മാൻ സി.പി. ഫൈബീർ അലി, അൻവർ പി.കെ. ജാഫർ കെ സി.. പി.കെ. ജാഫർ ഷരീഫ് പി.കെ. ഹാരിസ് സി. അഷ്റഫ് സി.പി. ലത്തീഫ് കെ പി. എന്നിവർ നേതൃത്വം നൽകി
ബദരിയ്യ മദ്രസ പുറായിൽ സംഘടിപ്പിച്ച നബിദിന റാലിയിൽ സി എം ബഷീർ സഖാഫി, ജഹഫർ സഖാഫി അണ്ടോണ, എൻ വി അബ്ദുറഹ്മാൻ സഖാഫി, മുഹമ്മദ് സഖാഫി, ഷംസുദ്ദീൻ സഖാഫി ,നാസർ പി പി, സാലിഹ് കൂടത്തായ്, സി.ടി. ഹംസ ഹാജി , സി.പി. മുഹമ്മദ് ഹാജി , റംഷിദ് , അസീസ് പുവ്വോട്ടിൽ , ഇബ്രാഹീം ബാദുഷ ,എന്നിവർ നേതൃത്വം നൽകി.
ദാറുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രറസ കൂടത്തായിൽ നടന്ന ഘോഷയാത്രയിൽ പി.പി. കുഞ്ഞായിൻ ഹാജി,നാസർ ഫൈസി കൂടത്തായി, സക്കരിയ്യ ഫൈസി, പി.ടി.വി ആലി, കെ.പി. കുഞ്ഞമ്മത് ,കെ.കെ. ഗഫൂർ, ടി.കെ. ജീലാനി, കാരാട്ട് കുഞ്ഞായിൻ, ഹുസയിൽ കുട്ടി, എന്നിവർ നേതൃത്വം നൽകി
കൂടത്തായി നൂറുൽ ഇസ്ലാം മദ്രസയിൽ നടന്ന നബിദിനറാലിക്ക് എ.കെ. കാദിരി ഹാജി, മുഹമ്മദ് വി.സി, അസീസ് എ.കെ., ഷൗക്കത്തലി മുസ്ലിയാർ , ഹംസ എ കെ, എം.ടി. മുഹമ്മദ് മാസ്റ്റർ, അഹമ്മദ് മാസ്റ്റർ, എന്നിവർ നേതൃത്വം നൽകി.
ഘോഷയാത്രക്ക് കനിവ് ചാരിറ്റബൾ ട്രസ്റ്റ്, പുറായിൽ കൂട്ടായ്മ എന്നീ സംഘടനകളും മറ്റ് സംഘടനകളും മധുര പലഹാരങ്ങളും പാനീയങ്ങളും നൽകി
0 Comments