കൂടത്തായി സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സാണ് വയോജനങ്ങൾക്കൊപ്പം സമയം ചെലവഴിച്ചത്
.പ്രായമായവരെയും പകൽ സമയങ്ങളിൽ വീടുകളിൽ ഒറ്റക്കായവരെയുമാണ് വോളണ്ടിയേഴ്സ് സന്ദർശിച്ചത്.മുതിർന്ന തലമുറയ്ക്കും ഇളം തലമുറയ്ക്കും ഇടയിൽ നഷ്ടപ്പെട്ട ബന്ധം പുനസ്ഥാപിക്കുന്നതിലൂടെ ശക്തമായ മൂല്യാധിഷ്ഠിത യുവതലമുറയെ സൃഷ്ടിക്കുന്നതിനുള്ള പരിശ്രമം ആയിട്ടാണ് എൻഎസ്എസ് വളണ്ടിയേഴ്സ് വയോജന സന്ദർശനം നടത്തിയത്.
സ്കൂളിന് സമീപമുള്ള ഓമശ്ശേരി പഞ്ചായത്തിലെ രണ്ടാം വാർഡിലെ വീടുകളാണ് വോളണ്ടിയേഴ്സ് സന്ദർശിച്ചത്.

0 Comments