തലശ്ശേരി: നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിൻ്റെ മാതാവ് സറീന (70) അന്തരിച്ചു. ഏതാനും ദിവസങ്ങളായി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോടിയേരി മാടപീടിക ആമിനാസിൽ പരേതരായ കെ.പി അബൂബക്കറിന്റെയും എ.എൻ ആസിയുമ്മയുടെയും മകളും പരേതനായ കോമത്ത് ഉസ്മാൻ്റെ ഭാര്യയുമാണ്.
മറ്റു മക്കൾ: എ.എൻ.ഷാഹിർ (ബിസിനസ്സ് ), ആമിന. മരുമക്കൾ : ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ:ഷഹല (കണ്ണൂർ), എ.കെ.നിഷാദ് (മസ്ക്കറ്റ്). സഹോദരങ്ങൾ : എ.എൻ ജമീല , എ.എൻ റംല, എ.എൻ റഹ്മ , എ.എൻ സാബിറ , എ.എൻ അബ്ദുൾ സലാം , എ.എൻ വാഹിദ. കബറടക്കം ഇന്ന് ഉച്ചക്ക് 1 മണിക്ക് കോടിയേരി വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
0 Comments