LATEST

6/recent/ticker-posts

സ്കൂൾതല കായികമേള ആഘോഷിച്ചു



 കൂടത്തായ്. ജി. എൽ. പി. എസ്. കൂടത്തായിലെ 2025 - 26 അക്കാദമിക വർഷത്തെ സ്കൂൾ തല സ്പോർട്സ് 14/01/2026 ന് ചുണ്ടക്കുന്ന് ഗ്രൗണ്ടിൽ വെച്ച് നടന്നു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീമതി ജിൻസി സിബിൽ പുതിയാമ്പ്രത്ത് കായികമേള ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി റംല എ കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീ ബാലകൃഷ്ണൻ ചുണ്ടക്കുന്ന്( സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ), ശ്രീ അഭിമന്യു ( ചലഞ്ചേഴ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് പ്രതിനിധി ) ശ്രീമതി പ്രിയ സുബീഷ് (എം പി ടി എ) എന്നിവർ ആശംസകൾ അറിയിച്ചു. മാർച്ച് പാസ്റ്റോടെ ആരംഭിച്ച മേളയിൽ ശ്രീമതി സുബീന ടീച്ചറുടെ (കായിക അധ്യാപിക) നേതൃത്വത്തിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ മികച്ച പ്രകടനം കാഴ്ചവച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ചലഞ്ചേഴ്സ് സ്പോർട്സ് ആൻഡ് ക്ലബ് ചൂണ്ടക്കു ന്നിന്റെ വക പ്രോത്സാഹന സമ്മാനവും വേദിയിൽ വച്ച് നൽകി. ശ്രീമതി സരിത ആർ. എസ്. (സീനിയർ അസിസ്റ്റന്റ് ജി. എൽ. പി. എസ്. കൂടത്തായ്) നന്ദി പറഞ്ഞുകൊണ്ട് കായിക മാമാങ്കത്തിന് സമാപനം കുറിച്ചു..

Post a Comment

0 Comments