കൂടത്തായി സെൻ്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ കൂടത്തായി അങ്ങാടിയും പരിസരവും ശുചീകരിച്ചു. ഓമശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീമതി ഷീജ ബാബു ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി വിഭാഗത്തിലെ എൻഎസ്എസ് ,എൻ സി സി ,സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളിലെ ഇരുന്നൂറോളം വിദ്യാർത്ഥികളാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ഓമശ്ശേരി, കോടഞ്ചേരി , താമരശ്ശേരി റോഡുകളിലായിരുന്നു ശുചീകരണം. ചടങ്ങിൽ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു.
വിദ്യാർഥികൾക്ക് ശുചീകരണത്തിന് ആവശ്യമായ ഗ്ലൗസുകൾ സുപ്രഭാതം റീഡേഴ്സ് ഫോറം വിതരണം ചെയ്തു. കൂടത്തായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ റിഫ്രഷ്മെൻ്റ് നൽകി.
സെൻ്റ്മേരിസ് ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡൻറ് മുജീബ് കെ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഫാദർ ബിനീഷ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ശ്രീ. കാദിരി ഹാജി, ജന:
സെക്രട്ടറി ശ്രീ.സത്താർ പുറായിൽ,ഹെഡ്മാസ്റ്റർ ശ്രീ.തോമസ് അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ അനീഷ് മൈക്കിൾ,അലക്സാണ്ടർ കെ.സി , പ്രസ്റ്റീജൻ ഫിലിപ്പ്, സഞ്ജു ദേവസ്യ, മനേഷ് ഗ്രിഗറി, ജിഷ മാത്യു , ഐഡ സെബാസ്റ്റ്യൻ, സ്മിത അഗസ്ത്യൻ, ഷിജിത ടി.ഡി തുടങ്ങിയവർ സംബന്ധിച്ചു.


0 Comments