കൂടത്തായി : കൂടത്തായി സെൻ്റ് മേരീസ് ഹൈസ്ക്കൂളിൽ പുതുതായി നിർമ്മിച്ച എസ്.പി.സി കേഡറ്റുകൾക്കുള്ള ഓഫീസിൻ്റെ ഉദ്ഘാടനം നാളെ
വ്യാഴാഴ്ച രാവിലെ 10 .30 ന് കോഴിക്കോട് റൂറൽ എസ്.പി. നിധിൻ രാജ് ഐപിഎസ് നിർവ്വഹിക്കും. താമരശ്ശേരി ഡിവൈഎസ്പി പി.പ്രമോദ് മുഖ്യാതിഥിയായിരുക്കും.
2010 മുതൽ കൂടത്തായി സെന്റ് മേരീസിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ്ന് സ്വന്തമായി ഒരു ഓഫീസ് നിലവിൽ വരുന്നു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ്കൾക്ക് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന സ്കൂൾ ആണിത്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് മികച്ച കർഷകരാകാൻ ഈ യൂണിറ്റിലൂടെ സാധ്യമായിട്ടുണ്ട്.
2014 ൽ ജില്ലയിലെ മികച്ച സ്ഥാപനാധിഷ്ഠിത കൃഷിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. കുട്ടികർഷകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.
പുതിയതായി ചേരുന്ന എല്ലാ കേഡറ്റുകൾക്കും ഓർമ്മ മരം നൽകാറുണ്ട്. മദ്യ മയക്കുമരുന്നുകൾക്ക് എതിരെ ഉള്ള ബോധവത്കരണം എല്ലാ വർഷവും നടക്കാറുണ്ട്. എല്ലാ വർഷവും പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ക്യാമ്പുകൾ നടത്താറുണ്ട്.
കുട്ടികളുടെ സർഗ്ഗത്മക ശേഷിയും വ്യക്തിത്വ വികസനവും വളർത്തുന്നതിനാവശ്യമായ പരിപാടികൾ ആസൂത്രണം ചെയ്തു അവധിക്കാല ക്യാമ്പുകൾ സുഗമമായി നടത്തപ്പെടുന്നു.
spc യുടെ ആരംഭ കാലഘട്ടം മുതൽ മധുരവനം പദ്ധതി സ്കൂളിൽ പരിപാലിക്കപ്പെടുന്നു. പേര, മാവ്, നെല്ലി,പ്ലാവ്, തുടങ്ങിയ വിവിധ ഇനം ഫലവൃക്ഷങ്ങൾ അതിലുണ്ട്.
സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്ക് കൈത്താങ്ങ് നൽകുന്നതിനായി ഒപ്പം പദ്ധതി ആരംഭിച്ചു.

0 Comments