LATEST

6/recent/ticker-posts

ജനങ്ങൾക്ക് ദുരിതം വിതക്കുന്ന ഫ്രഷ് കട്ട് പാൻ്റിൻ്റെ നടപടി അവസാനിപ്പിക്കണം: മുസ്ലിം ലീഗ്

 




മുക്കം: ലൈസൻസ് മാനദണ്ഡങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന 

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ ദുർഗന്ധം മൂലം സമീപ പ്രദേശത്തുള്ള ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അറുതി വരുത്തണമെന്ന് തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. 


വർഷങ്ങളായി എല്ലാവിധ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് പ്ലാൻ്റ് പ്രവർത്തിക്കുന്നത്.. ഇത് കാരണം പരിസരവാസികളുടെ വായുവും ജലവും മലിനീകരിക്കപ്പെടുകയും പകർച്ചവ്യാധികൾ വ്യാപകമാവുകയും ചെയ്തിരിക്കുകയാണ്.


നിയമസഭാ പരിസ്ഥിതി സമിതി ഉൾപ്പെടെ വിവിധ സർക്കാർ സംവിധാനങ്ങളും ജില്ലാ ഭരണകൂടവും പ്ലാൻ്റിൽ പരിശോധന നടത്തി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയിട്ടും അത് നടപ്പാക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇത് അവസാനിപ്പിച്ചില്ലങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭവും നിയമ നടപടികളും കൈകൊള്ളുമെന്നും കമ്മറ്റി മുന്നറിയിപ്പ് നൽകി.


പ്രസിഡൻ്റ് സി കെ കാസിം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ പി മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി ജി മുഹമ്മദ് സ്വാഗതവും ട്രഷറർ സി എ മുഹമ്മദ് നന്ദിയും പറഞ്ഞു

യൂനുസ് പുത്തലത്ത്, കെ പി മുഹമ്മദ് ഹാജി, കെ പി അബ്ദുറഹിമാൻ, എ.കെ സാദിഖ്, ഗഫൂർ കല്ലുരുട്ടി, ദാവൂദ് മുത്താലം, കോയ പുതുവയൽ, എൻ ഐ ജബ്ബാർ, എ എം അബൂബക്കർ, എൻ കെ അഷ്റഫ്, പി കെ അബ്ദുൽ കഹാർ, കെ എം ഷൗക്കത്തലി, അബ്ദുൽ റഷീദ് അൽ ഖാസിമി, ഐ പി ഉമ്മർ, സലാം തേക്കും കുറ്റി, മജീദ് മൂലത്ത്, കെ കോയ, എം ടി സൈദ് ഫസൽ, ആയിഷ ബീവി, അമീന ബാനു, നടുക്കണ്ടി അബൂബക്കർ, എ എം നജീബുദ്ധിൻ ചർച്ചയിൽ പങ്കെടുത്തു.



Post a Comment

0 Comments