LATEST

6/recent/ticker-posts

യുവതി ആത്മഹത്യ ചെയ്യ്ത സംഭവം യുവാവ് അറസ്റ്റിൽ

 



കൂടത്തായി : കൂടത്തായി അമ്പലകുന്ന് ചന്ദ്രൻ്റെ മകൾ സഞ്ജനയെ (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു.


കൂടത്തായി ആറ്റിൽക്കര അമൽ ബെന്നി (26) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്


യുവാവ് ഭീക്ഷണിപ്പെടുത്തുകയും ഭയവും കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത് 

ഇതുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റൽ തെളിവുകളടക്കം പോലീസ് ശേഖരിച്ചിരുന്നു.

എം.എ സൈക്കോളജി കഴിഞ്ഞ് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി നോക്കി വരികയായിരുന്നു.


കഴിഞ്ഞ മാസം യുവതി വീട്ടിലെ മുറിക്കകത്ത് സന്ധ്യക്കാണ് തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.


പ്രതിയായ അമൽ സഞ്ജനയേയും കുടുംബത്തേയും കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കോടഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ താമരശ്ശേരി ഡിവൈഎസ്പി പ്രമോദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments