ഓമശേരി:സുപ്രഭാതം ഓമശേരി ബ്യൂറോ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗംഗാധരൻ നിർവ്വഹിച്ചു. സുപ്രഭാതം സി.ഇ.ഒ.മുസ്തഫ മാസ്റ്റർ മുണ്ടുപാറ അധ്യക്ഷത
വഹിച്ചു. മീഡിയ സെമിനാർ മാനേജിംഗ് എഡിറ്റർ ടി.പി.ചെറൂപ്പ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ് 'മാധ്യമ നൈതികത 'എന്ന വിഷയം അവതരിപ്പിച്ചു. ഓമശേരി സഹചാരി സെന്ററിലാണ് ബ്യൂറോ പ്രവർത്തിക്കുക. സുപ്രഭാതം റീഡേഴ്സ് ഫോറം ഓമശേരി മേഖലാ ചെയർമാൻ പി.പി.മുഹമ്മദലി ഫൈസി നടമ്മൽ പൊയിൽ ആമുഖ പ്രഭാഷണം നടത്തി.വിവിധ മത രാഷ്ടീയ സന്നദ്ധ സംഘടന സാമൂഹ്യ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് ഇ. കെ.ഹുസൈൻ ഹാജി (എസ്.എം.എഫ്), യു. കെ.ഹുസൈൻ (മുസ്ലിം ലീഗ്), ഒ.കെ. സദാനന്ദൻ (സി.പി.ഐ.എം), ഇളമന ഹരിദാസ് (ആർ.ജെ.ഡി), ഒ.പി.അബ്ദുറഹിമാൻ (ഐ.എൻ.എൽ), ഒ.പി.അബ്ദുല്ല ഫൈസി (ജംഇയ്യത്തുൽ മുഅല്ലിമീൻ), ഉമർ ഫൈസി മങ്ങാട്, ടി.ടി. മജീദ് ഹാജി (എസ്.വൈ.എസ്), പി.ടി.മുഹമ്മദ് കാതിയോട് (എസ്.കെ.എസ്.എസ്.എഫ്), എ.കെ.അബ്ദുല്ല (വാദിഹുദ),പി.പി.കുഞ്ഞാലികുട്ടി ഫൈസി (സഹചാരി സെന്റർ ), ബശീർ ഗോൾഡൻ (ജനതാ ദൾ), രാജീവൻ മാസ്റ്റർ (വ്യാപാരി വ്യവസായി ഏകോപന സമിതി ), ഒ.കെ.നാരായണൻ (വ്യാപാരി വ്യവസായി സമിതി ), ശമീർ പുറായിൽ (കേരള കോൺഗ്രസ്-ബി),
സത്താർ പുറായിൽ (ഒമാക്), അഹമ്മദ്കുട്ടി (പി.ഡി.പി), റഷീദ് മടത്തിൽ (ചന്ദ്രിക), ശംസീർ ( മലയാള മനോരമ), അരുൺ മ്മാതൃഭൂമി), ഇബ്രാഹിം മാസ്റ്റർ (മാധ്യമം), ചന്ദ്രബാബു (ദേശാഭിമാനി),അഷ്റഫ് വെണ്ണക്കോട് (സിറാജ്), സിദ്ദീഖ് മാസ്റ്റർ (ഐ.സി.സി), നവാസ് ഓമശേരി, സുപ്രഭാതം റീഡേഴ്സ് ഫോറം ജന.കൺവീനർ അൻവർ പുറായിൽ, ബ്യൂറോ ലേഖകൻ മുനീർ കൂടത്തായി, ഹാരിസ് ഹൈത്തമി തെച്ച്യാട്, മുസ്തഫ അശ്അരി കണിയാർകണ്ടം സംസാരിച്ചു. റാശിദ് ഫൈസി മർജാനി, സിദ്ധീഖ് നടമ്മൽ, റിയാസ് ബാപ്പു ഓമശേരി, നിസാം ഓമശേരി, ഒ.എം.ഗഫൂർ മുണ്ടുപാറ,പി.പി. സിദ്ദീഖ് ഫൈസി,ശറഫു തറോൽ, ജുനൈദ് ഫൈസി ഓമശേരി, അറഫ ഹുസൈൻ ഹാജി, കെ.അബ്ദുൽ മജീദ്, കെ.കെ. സുബൈർ കൊളത്തക്കര, റാസിക്ക് വെളിമണ്ണ, ആസിഫ് നടമ്മൽപൊയിൽ, അബ്ദുല്ലക്കുട്ടി ജാറംകണ്ടി, ഇബ്രാഹിം കൊയിലാട്ട്, അമീൻ ഓമശേരി, എ.കെ. ബശീർ ഓമശേരി പങ്കെടുത്തു.


0 Comments