LATEST

6/recent/ticker-posts

മഹത്തുക്കളെ സ്മരിക്കുന്നത് പാപമോചനം: എ.യു.ഉസ്താദ്

 

ജീവിത വിശുദ്ധിയിലൂടെ അനുഗ്രഹീതരായി നമ്മിൽ നിന്ന് പിരിഞ്ഞു പോയ മഹാത്മാക്കളെ സ്മരിക്കുന്നതും അവരുടെ ധന്യ ചരിത്രം ഉദ്ധരിക്കുന്നതും പറയുന്നവർക്കും ശ്രോദ്ധാക്കൾക്കും പാപമോചനത്തിന് കാരണമാകുമെന്നും


അവരുടെ ജീവിതത്തെ അനുകരിക്കാൻ നമ്മെ പ്രാപ്തമാക്കുമെന്നും ശംസുൽ ഉലമാ ശരീഅത്ത് കോളേജ് പ്രിൻസിപ്പാൾ എ.യു.മുഹമ്മദ് ഫൈസി പറഞ്ഞു. കൂടത്തായി ഐ.ഡി.സിയും എസ്.വൈ.എസും എസ്.കെ.എസ് .എസ് .എഫും സംയുക്തമായി നടത്തിയ ദിക്റു സ്വാലിഹീൻ - മഹത് സ്മൃതി (ശൈഖ് ജീലാനി, കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമാ, അത്തിപ്പറ്റ ഉസ്താദ്, കോട്ടുമല ബാപ്പു മുസ്ലിയാർ ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്.വൈ.എസ് ശാഖാ പ്രസിഡൻ്റ് റഫീഖ് സക്കരിയ്യ ഫൈസി അധ്യക്ഷത വഹിച്ചു.നാസർ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് ആഷിഖ് ബാഖവി, വി.കെ.ഇമ്പിച്ചി മോയി, സി.കെ.കുട്ടി ഹസ്സൻ ഹാജി, എ.കെ.ഹംസ, കെ.കെ.ഗഫൂർ, റഫീഖ് കൂടത്തായി, ടി.കെ.ജീലാനി, കുഞ്ഞായിൻ കാരാട്ട്, എ.കെ.സി.അസീസ്, സുഹൈൽ കൊയിലാട്ട്, ആസിഫ് നടമ്മൽ പോയിൽ പ്രസംഗിച്ചു. എസ്.വൈ.എസ് ട്രഷറർ പി.പി.മഷ്ഹൂദ് മാസ്റ്റർ സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് ട്രഷറർ സിനു ഷാഹിം കാക്കോഞ്ഞി നന്ദിയും പറഞ്ഞു.

Post a Comment

0 Comments