പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. കല്ലടിക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. കാര്‍ യാത്രികരായ കോങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നാലുപേർ സംഭസ്ഥലത്ത് തൽക്ഷണം തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരിച്ചത്. മരിച്ചവരിൽ ഒരാളെ മാത്രമാണ് തിരിച്ചറിഞ്ഞത്.
പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്നു കാറും എതിര്‍ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന അഞ്ചുപേരും വാഹനത്തിനുള്ളില്‍ കുടുങ്ങി. തുടര്‍ന്ന് വാഹനം വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. കനത്ത മഴയിൽ നിയന്ത്രണം വിട്ടാണ് കാർ അപകടത്തിൽപെട്ടത്

0 Comments