കൂടത്തായി :
കൂടത്തായിൽ ഇന്ന് 118 പേരെ പങ്കെടുപ്പിച്ച് കൊണ്ട് പരിശീലനം നടന്നു. കൂടത്തായി യൂണിറ്റ് 125ദിവസം പിന്നിട്ടത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ കരുണാകരൻ മാസ്റ്റർ മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലാ കോഡിനേറ്റർ എൻ.കെ. മുഹമ്മദ് മാസ്റ്റർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മുഖ്യാഥിതിയായ ഡോ : ജമാൽ ആരോഗ്യ പരിപാലനത്തിൽ Exercise ന്റെ പങ്ക് എന്നവിഷയത്തെ കുറിച്ച് സംസാരിച്ചു.
തുടർന്ന് കൂടത്തായി യൂണിറ്റിലെ മുതിർന്ന അംഗം കുട്ടിഹുസ്സനെ മേഖല കോഡിനേറ്റർ നൗഷാദ് ചെമ്പറ പൊന്നാട അണിയിച്ചു.
തുടർന്ന് ജില്ലാ പ്രോഗ്രാം ഓർഗനേസർ അഷ്‌റഫ് അണ്ടോണ, കൂടത്തായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എ.കെ. കാദിരി ഹാജി. വ്യാപാരി വ്യവസായിസമിതി പ്രസിഡണ്ട് ഹുസയിൻ,എന്നിവർ ആശംസകൾ അറിയിച്ചു.
കൂടത്തായിലെയും സമീപ പ്രദേശങ്ങളിലെയും റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
ഒ.പി. അബ്ദുറഹിമാൻ സ്വാഗതവും കോഡിനേറ്റർ ബാബു മണ്ണാരക്കൽ നന്ദിയുംപറഞ്ഞു

0 Comments