കൂടത്തായി : കൊടുവള്ളി ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ. ടി. മേള ഒക്ടോബർ 15 ചൊവ്വ കൂടത്തായി സെന്റ്. മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച്
നടക്കുന്നതാണ്.സ്വാഗതസംഘം ഓഫീസ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.എൺപതോളം സ്കൂളുകളിൽ നിന്നും മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.കരുണാകരൻ, സീനത്ത് തട്ടാഞ്ചേരി,ഷീജ ബാബു,അശോകൻ പുനത്തിൽ എന്നിവർ സംസാരിച്ചു. പി. ടി. എ. പ്രസിഡന്റ് മുജീബ്. കെ കെ അധ്യക്ഷത വഹിച്ചു.മാനേജർ ഫാ. ബിബിൻ ജോസ്, പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ, ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, സോജി തോമസ്, സുധേഷ് വി , സുമേഷ് സി , ബെന്നി ജോർജ്ജ്, പിടിഎ കമ്മറ്റി അംഗം സത്താർ പുറായിൽ എന്നിവർ സംബന്ധിച്ചു.

0 Comments