തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തില്‍ തെറ്റില്ലെന്ന് ഹിന്ദു ഐക്യവേദി വർക്കിങ് പ്രസിഡന്റും ആർഎസ്‌എസ് നേതാവുമായ വത്സൻ തില്ലങ്കേരി.
പിണറായി പറഞ്ഞതിനെ എതിർക്കുന്നവർ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. Q18 പരിപാടിയില്‍ ന്യൂസ് 18 കേരളം ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറിപ്പിനോട് സംസാരിക്കുകയായിരുന്നു വത്സൻ തില്ലങ്കേരി.
മലപ്പുറത്തെ ഒരു വിഭാഗത്തിന്റേതാക്കാൻ ശ്രമം നടക്കുന്നു. ഭൂരിപക്ഷ കണക്കുകള്‍ മുഴുവൻ കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ പ്രഖ്യാപിത ശത്രുവാണ്. പക്ഷെ ശരിയായ നിലപാട് സ്വീകരിച്ചാല്‍ പിന്തുണക്കും. ആർഎസ്‌എസ് കൂടിക്കാഴ്ച പിണറായിക്ക് വേണ്ടിയെന്ന് പറയുന്നവർക്ക് പിണറായി വിജയനെ അറിയില്ല, സിപിഎമ്മിനേയും അറിയില്ല. പ്രസ്ഥാനത്തേയുമറിയില്ല. കണ്ണൂരില്‍ സിപിഎം ആർഎസ്‌എസ് സംഘർഷം കുറഞ്ഞത് പിണറായി സർക്കാർ വന്നതിന് ശേഷമാണ്.
പൊലീസ് മേധാവിമാരുമായി മുമ്ബും താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കണ്ണൂരില്‍ പ്രവർത്തിച്ച പൊലീസ് തലപ്പത്തെ പ്രമുഖരില്‍ പലരുമായും വ്യക്തിപരമായി അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഐക്ക് സമനില തെറ്റിയെന്നും തൃശൂർ പൂരം കലക്കിയത് താനല്ലെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. അന്ന്
പ്രശ്നം പരിഹരിക്കാതെ സിപിഐ മാറിനില്‍ക്കുകയായിരുന്നു. താൻ പൂരം കണ്ടത് സിപിഐ സ്ഥാനാർത്ഥിക്കൊപ്പമാണ്. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് തോല്‍വിയില്‍ സമനില തെറ്റിയതുകൊണ്ടാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
.jpg)
0 Comments