LATEST

6/recent/ticker-posts

റഹീം ഉമ്മയെ കണ്ടു. സൗദി ജയിലിൽ കഴിയുന്ന റഹീം 18 വർഷത്തിന് ശേഷം ഉമ്മയെ കണ്ടു. രാവിലെ റിയാദിലെ ജയിലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച

 




 *റിയാദ്* : റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മ ഫാത്തിമ സന്ദർശിച്ചു. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിൽ എത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്.

.

കഴിഞ്ഞ ദിവസം റിയാദ് ജയിലിൽ ഇവർ എത്തിയിരുന്നെങ്കിലും അന്ന് റഹീമിനെ കാണാൻ സാധിച്ചിരുന്നില്ല. റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച കേസ് ഈ മാസം പതിനേഴിന് റിയാദ് കോടതി പരിഗണിക്കും. ഇന്ന് രാവിലെ പത്തിന് റിയാദിലെ ഇന്ത്യൻ എംബസിയിൽ റഹീമിന്റെ ഉമ്മ എത്തിയിരുന്നു.



Post a Comment

0 Comments