LATEST

6/recent/ticker-posts

കൂടത്തായി സെന്റ് മേരീസ്‌ ഹൈസ്കൂളിൽ ഫോറെസ്റ്ററി ക്ലബ്‌ ഉദ്‌ഘാടനവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു


 .


 കൂടത്തായി : കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം ഉത്തര മേഖല കോഴിക്കോട് ജില്ലയുടെ അഭിമുഖ്യത്തിൽ ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് കൂടത്തായി സെന്റ് മേരീസ്‌ ഹൈസ്കൂളിൽ പുതുതായി ആരംഭിച്ച ഫോറെസ്റ്ററി ക്ലബ്ബിന്റെ ഉദ്‌ഘാടനവും ബോധവൽക്കരണ ക്ലാസ്സും തുഷാരഗിരി ഇക്കോ ടൂറിസം സെന്ററിൽ വച്ച് നടന്നു. 



പ്രസ്തുത ചടങ്ങിൽ ശ്രീ ബിജേഷ് എൻ (എസ് എഫ് ഒ സോഷ്യൽ ഫോറെസ്റ്ററി കോഴിക്കോട് റേഞ്ച് ) സ്വാഗതവും, ശ്രീ സിനിൽ എ. (ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ഗ്രേഡ്,എടത്തറ) അധ്യക്ഷതയും, ശ്രീമതി സിസിലി ജേക്കബ് കോടഞ്ചേരി നാലാം വാർഡ് മെമ്പർ ഉദ്ഘടനവും നടത്തി. 


ശ്രീ വിഘ്‌നേശ്‌ എൻ (തുഷാരഗിരി വി എസ് എസ് സെക്രെട്ടറി), ശ്രീ റെജി ജെ കരോട്ട്,ശ്രീ അജേഷ് കെ ആന്റോ,ശ്രീമതി സുമി ഇമ്മനുവൽ, ശ്രീ കെവിൻ ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.

ദേശീയ പക്ഷി നിരീക്ഷണ ദിനത്തോട് അനുബന്ധിച്ചു കുട്ടികൾക്ക് റിട്ടയേർഡ് ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ സുരേഷ് ടി ക്ലാസ്സ്‌ നൽകി. 


തുടർന്ന് കുട്ടികൾ തുഷാരഗിരി വനത്തിലൂടെ ട്രക്കിങ് നടത്തി.ചടങ്ങിനു വിദ്യാർത്ഥി പ്രതിനിധി അഥിൽ നിഷൻ നന്ദി പറഞ്ഞു.

Post a Comment

0 Comments