LATEST

6/recent/ticker-posts

പകൽ കറങ്ങി നടന്ന് വീടുകൾ നോക്കിവെച്ച്, രാത്രിയിൽ മോഷണം പതിവാക്കിയപ്രതി പിടിയിൽ

 

മലപ്പുറം: അന്തർ സംസ്ഥാന മോഷ്ടാവ് മലപ്പുറം എടവണ്ണ സ്വദേശി റഷീദിനെ പിടികൂടി. വണ്ടൂ‍ർ പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്നാണ് കട്ടർ റഷീദ് എന്നറിയപ്പെടുന്ന പ്രതിയെ പിടികൂടിയത്. ഈ മാസം 12-ാം തിയതി പുലർച്ചെ വണ്ടൂരിലെ വ്യാപാര സ്ഥാപനത്തിന്‍റെ


പൂട്ട് പൊളിച്ച് 52,000 രൂപ മോഷ്ടിച്ച സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. 


പിടിയിലാകുമ്പോൾ പ്രതിയുടെ കൈവശം രണ്ട് ദിവസം മുമ്പ് കൂടത്തായിയിൽ നിന്നും മോഷ്ടിച്ച ബൈക്കും, മോഷണത്തിനുള്ള ആയുധങ്ങളും ഉണ്ടായിരുന്നു.

Post a Comment

0 Comments