LATEST

6/recent/ticker-posts

സമസ്ത ഒരു വലിയ ശക്തിയാണ്, ആരും അവഗണിക്കരുത്". ലീഗിനെ പരോക്ഷമായി വിമര്‍‍ശിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍.



കോഴിക്കോട്:-  സമസ്തയുടെ ശക്തി ഓരോരുത്തരും മനസിലാക്കണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. 'സമസ്തയോടുള്ള സമീപനത്തിലും അങ്ങനെ പ്രവർത്തിക്കാം, അത് നിങ്ങൾക്ക് ഒക്കെ നല്ലതായിരിക്കും എന്ന് ഉണർത്തുന്നു' അദ്ദേഹം പറഞ്ഞു. സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.


സമസ്ത ഒരു വലിയ ശക്തിയാണെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. കേരളത്തിലെ മറ്റു മത സംഘടനകളില്‍ നിന്ന് മികച്ചു നില്‍ക്കുന്നതാണ് സമസ്ത. സമസ്തയെ ആരും അവഗണിക്കരുതെന്നും ജിഫ്രി തങ്ങള്‍ പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ രാഷ്ടട്രീയ കക്ഷികളോടും ഇതാണ് പറയാനുള്ളതെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഉമര്‍ ഫൈസിക്കെതിരെ മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചിരുന്നു. സമസ്ത ലീഗ് വിവാദത്തിന് പിന്നില്‍ സിപിഐഎമ്മെന്നും രാഷ്ട്രീയ യജമാനന്മാര്‍ പറയുന്നതാണ് ഉമര്‍ ഫൈസി പറഞ്ഞു കൊണ്ടിരിക്കുന്നതെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. പല സംഘടനകളിലും ഉള്ളത് പോലെ സമസ്തക്ക് അകത്തും ലീഗിന്റെ ശത്രുക്കള്‍ ഉണ്ട്. ഖാസി സ്ഥാനം ലഭിക്കാത്തതിന് അസൂയയും നൈരാശ്യവുമുള്ളവരാണ് ഖാസി ഫൗണ്ടേഷെനെതിരെ പറയുന്നതെന്നുമാണ് പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞത്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് ഭൂരിപക്ഷം കൂടി. ആര് എത്തിര്‍ത്താലും ലീഗിന് ശക്തി കൂടുകയാണ് ചെയ്യുന്നത്. ലീഗും സമസ്തയും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. രണ്ട് സംഘടനകളുടെയും നേതാവ് പാണക്കാട് സാദിഖലി തങ്ങളാണ്. ലീഗും സമസ്തയും തമ്മില്‍ ശത്രുതയില്ലെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.

Post a Comment

0 Comments