.ഓമശ്ശേരി :എൻഐടി കട്ടാങ്ങൽ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെയുംയുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി പിടിയിൽ.ഓമശ്ശേരി സ്വദേശി മൂലങ്ങൽ പുതൊടികയിൽ ഹൗസിൽ ആഷിക്ക് അലി (23) ആണ് പിടിയിലായത്.
നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, കുന്ദമംഗലം പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.കോഴിക്കോട് കള്ളൻ തോട് ബസാറിന് സമീപത് വച്ച് വിൽപ്പനക്കായി ലഹരിയുമായി വരുന്നതിനിടയിലാണ് ആഷിക് പിടിയിലായത്

0 Comments