LATEST

6/recent/ticker-posts

പ്രവാസി ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു

 


ഓമശ്ശേരി. ഓമശ്ശേരി പഞ്ചായത്ത്‌ പ്രവാസി ലീഗ് കൺവെൻഷൻ കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യു കെ ഹുസൈൻ ഉദ്ഘാടനം ചെയ്തു. 


വെരിഫിക്കേഷന്റെ പേരിൽ പ്രവാസി പെൻഷൻ വൈകിപ്പിക്കുന്ന ക്ഷേമ നിധി ബോർഡിന്റെ അനാസ്ഥക്കെതിരെ കൺവെൻഷൻ പ്രതിഷേധിച്ചു.

ശരീഫ് പി. കെ.കൂടത്തായി അധ്യക്ഷത വഹിച്ചു.മഠത്തിൽ റഷീദ് സ്വാഗതം പറഞ്ഞു.മണ്ഡലം പ്രവാസി ലീഗ് ജനറൽ സെക്രട്ടറി സി മുഹമ്മദലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി വി സാദിക്ക് .ട്രഷറർ വി കെ ഇമ്പിച്ചി മോയി, കരീം ഹാജി കാട്ടിപ്പാറ,സി പി ഉണ്ണിമ്മോയി, ജാഫർ പള്ളിക്കണ്ടി,ബാവ ഹാജി എന്നിവർ സംസാരിച്ചു.


. പുതിയ കമ്മിറ്റി ഭാരവാഹികളായി ശരീഫ് പി.കെ.കൂടത്തായി (പ്രസിഡന്റ്)

കെടി കാദർ, ബാവഹാജി (വൈസ് പ്രസിഡണ്ടുമാർ)

വിസി ഇബ്രാഹീം ജന: സെക്രട്ടറി)

 ശരീഫ് കെ പി, പോക്കർ കാക്കോഞ്ഞി (സെക്രട്ടറിമാർ )

എന്നിവരെ തെരെഞ്ഞെടുത്തു.

Post a Comment

0 Comments