കൂടത്തായി: കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്, എസ്.എസ്.എൽ.സി, ഇൻസ്പയർ അവാർഡ്, സംസ്കൃത സ്കോളർഷിപ്പ് ജേതാക്കൾക്ക് സ്കൂളിൽ അനുമോദനം നൽകി. പി.ടി.എ. പ്രസിഡണ്ട് മുജീബ്. കെ.കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഓമശ്ശേരി ഗ്രാ മപഞ്ചായത്ത് പ്രസിഡണ്ട് കെ. കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് മുഖ്യാതിഥിയാവുകയും അനുമോദനഭാഷണം ചെയ്യുകയും ചെയ്തു. സിൽവർ ഹിൽസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജോൺ മണ്ണാറത്തറ അനുഗ്രഹ ഭാഷണം നടത്തി. വാർഡ് മെമ്പർ ഷീജ ബാബു, മാനേജർ ഫാ. ബിബിൻ ജോസ്, പ്രിൻസിപ്പൽ ഫാ.സിബി പൊൻപാറ, സ്റ്റാഫ് സെക്രട്ടറി സോജി തോമസ് , ആശംസകളർപ്പിച്ചു. പി ടി എ എക്സ് കുട്ടീവ് അംഗങ്ങളും പങ്കെടുത്തു .
പുതിയ എഡ്യുകെയർ കൺവീനർ റീനമോൾ എം.സി ക്ക് മുൻ കൺവീനർ അരുൺകുമാർ എം ദീപശിഖ കൈമാറി. വിജയികൾക്ക് ഉപഹാരം വിതരണം ചെയ്തു. മധുര വിതരണവും നടന്നു. സീനിയർ അധ്യാപിക മിനി കുര്യൻ സ്വാഗതവും,അരുൺ കുമാർ. എം നന്ദിയും പറഞ്ഞു. സുധേഷ് വി , സുമേഷ്. സി.ജി എന്നിവർ പരിപാടി കോ-ഓഡിനേറ്റ് ചെയ്തു. വിദ്യാർത്ഥി പ്രതിനിധി ഗൗരി. ബി മറുമൊഴി ചെയ്തു.

0 Comments