LATEST

6/recent/ticker-posts

സ്വര്‍ണവില താഴ്ന്നു; ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

 


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്നലെ നേരിയ തോതിൽ കുറവുണ്ടായതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വില ഇടിഞ്ഞത്. ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപയാണ്. 73,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളറിനെതിരെ രൂപ വൻ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചതും സ്വർണ വില ഇടിവിന്റെ ആക്കംകൂട്ടി. ഔൺസിന് 3,386 ഡോളറിൽ നിന്ന് 3,351 ഡോളറിലേക്കാണ് രാജ്യാന്തരവില ഇടിഞ്ഞത്.


ജൂണ്‍ 13നാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അന്താരാഷ്ട്ര സംഭവ വികാസങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം കൂടിയതിനാലാണ് ഒരു മാസമായി വില ഉയർന്നു നിന്നത്. മുംബൈ വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെ സ്വര്‍ണ വില കണക്കാക്കുന്നത്.


Post a Comment

0 Comments