കോഴിക്കോട് : ഇസ് ലാമിക പ്രബോധനത്തിന്റെ പൈതൃകവഴികളില്‍ 99 ആണ്ട് പൂര്‍ത്തിയാക്കി സമസ്ത ഇനി ശതാബ്ദിയിലേക്ക്. കേരളാ മുസ് ലിംകളുടെ മതപരമായ പുരോഗതിക്ക് ശക്തിപകര്‍ന്ന പണ്ഡിത പ്രസ്ഥാനമായ സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമാ 1926 ജൂണ്‍ 26നാണ് രൂപീകരിച്ചത്. ഇസ് ലാമിക വിശ്വാസ, ആചാര,അനുഷ്ഠാന മാര്‍ഗത്തെ പാരമ്പര്യരീതിയില്‍ സമൂഹത്തിന് പ്രബോധനം ചെയ്യുന്ന സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശവഴിയില്‍ ചരിത്രദൗത്യമാണ് സമസ്ത നിര്‍വഹിക്കുന്നത്. ഇസ് ലാമിക സംസ്‌കാരത്തിന്റെ തനതുരീതിയില്‍ കേരളീയ മുസ് ലിംകളുടെ ഓരോ പുരോഗതിയേയും അടിസ്ഥാനപ്പെടുത്തിയാണ് സമസ്തയുടെ സംഘടനാ രീതി.
മദ്‌റസാ പ്രസ്ഥാനം, മഹല്ല് സംവിധാനം, മത-ഭൗതിക ഉന്നത വിദ്യാഭ്യാസം, സാമുദായിക പുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍, മുസ് ലിം അവകാശ സംരക്ഷണം, മാനവ സൗഹാർദം, രാഷ്ട്രപുരോഗതി തുടങ്ങി വിവിധ മേഖലകളിലൂന്നിയാണ് സമസ്തയും അതിന്റെ പോഷകഘടകങ്ങളുടെയും പ്രവര്‍ത്തനം.

0 Comments