LATEST

6/recent/ticker-posts

വീണ്ടും ജീവനെടുത്ത് കാട്ടാന; നിലമ്പൂരിൽ മധ്യവയസ്കന് ദാരുണാന്ത്യം.

 


മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ മദ്ധ്യ വയസ്കന് ദാരുണാന്ത്യം. നിലമ്പൂര്‍ വാണിയമ്പുഴ ഉന്നതിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വാണിയമ്പുഴ സ്വദേശി ബില്ലി (52)യാണ് കൊല്ലപ്പെട്ടത്. നിലമ്പൂരിലെ മുണ്ടേരി ഫാമിന് അപ്പുറം ചാലിയാര്‍ പുഴയുടെ അക്കരെ സ്ഥിതി ചെയ്യുന്ന വാണിയമ്പുഴ ആദിവാസി മേഖലയാണ്. ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.  


കൂൺ പറിക്കാൻ പോയ ബില്ലിയെ കാട് മൂടിക്കിടക്കുന്ന പ്രദേശത്തുള്ള തോടിന് അടുത്തു വെച്ചു കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. എന്നാൽ കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയരുകയും അതിശക്തമായ ഒഴുക്കുമായതിനാൽ പൊലീസിന് സ്ഥലത്തെത്താൻ സാധിച്ചിട്ടില്ല.



Post a Comment

0 Comments