LATEST

6/recent/ticker-posts

പ്രവേശനോത്സവം നടത്തി

 

കൂടത്തായി : റെയിൻബൊ ഡിജിറ്റൽ പ്രീസ്കൂൾ പുറായിൽ (അസ്മി) യുടെ പ്രവേ. ശനോത്സവം നടത്തി.

അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാന്‍ പുതിയ സ്കൂള്‍ അധ്യയന വര്‍ഷത്തില്‍ അക്ഷരമുറ്റത്തേക്ക് അറിവിന്‍റെ വെളിച്ചം തേടി സ്കൂളിലേക്ക് എത്തുമ്പോള്‍ ഉണ്ടാകുന്ന ആഘോഷാന്തരീക്ഷത്തേക്കാള്‍ വലുതായി മറ്റെന്താണ് ഉള്ളത്. ആഹ്ലാദകരമാണിസമയം.

വിദ്യാഭ്യാസം എന്നത് സ്കൂള്‍, കോളേജ് പഠിപ്പുകള്‍ മാത്രമല്ല. ജീവിതത്തെ പഠിക്കലാണ് സമൂഹത്തെ പഠിക്കലാണ്. അതിന്‍റെ അഭാവത്തില്‍ ഔപചാരിക വിദ്യാഭ്യാസം അര്‍ത്ഥമില്ലാത്തതായിപ്പോവും. സാമാന്യ ബുദ്ധിയോടെ സമൂഹത്തെ നിരീക്ഷിക്കാന്‍ കഴിയണം.

ജീവിതത്തെ നിരീക്ഷിക്കാന്‍ കഴിയണം. അതിന് ആദ്യം നിങ്ങള്‍ നിങ്ങളുടെ നാട്ടിന്‍പുറത്ത് കാണുന്ന ചെടികളെയും പൂക്കളെയും ഒക്കെ സ്നേഹിക്കാന്‍ പഠിക്കണം. അങ്ങനെ പ്രകൃതിയോട് തോന്നുന്ന സ്നേഹമാണ് കൂടെ പഠിക്കുന്നവരോട് ആകെയുള്ള സ്നേഹമായി മാറേണ്ടത്. അത്തരം സ്നേഹത്തിന്‍റേതായ ഒരു അന്തരീക്ഷത്തില്‍ ഈ സമൂഹത്തെക്കുറിച്ചുള്ള കരുതലോടെ കുട്ടികള്‍ വളര്‍ന്നു വരേണ്ടതെന്ന് ഉറപ്പാക്കാന്‍ രക്ഷകര്‍ത്താക്കളും ശ്രദ്ധവെക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കരുണാകരൻ മാസ്റ്റർ പറഞ്ഞു. 

പി.പി. ജുബൈർ അധ്യക്ഷനായ ചടങ്ങിൽ മുഹമ്മദലി ഫൈസി, ഷാഫി ഫൈസി അരിമ്പ്ര, ഷരീഫ് പള്ളി കണ്ടി, അഷ്റഫ് സി പി , ഷഫീഖ് ചുടലമുക്ക്, അധ്യാപികമാരായ സകീന, റൈഹാനത്ത്, ഷാഹിന റഹ്മത്ത്, എന്നിവർ ആശംസകൾ അർപ്പിച്ചു.

സത്താർ പുറായിൽ സ്വാഗതവും നുഹ്മാൻ സി.പി. നന്ദിയും പറഞ്ഞു.

Post a Comment

0 Comments