LATEST

6/recent/ticker-posts

രാജ്യത്തെ നടുക്കി വിമാന ദുരന്തം: വിമാനത്തിലെ എല്ലാവരും മരിച്ചതായി റിപ്പോർട്ട്

 


ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നായി അഹമ്മദാബാദ് വിമാന ദുരന്തം മാറി


ഗുജറാത്ത്: രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഗുജറാത്ത് പോലീസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നായി അഹമ്മദാബാദ് വിമാന ദുരന്തം മാറി.


അതേസമയം ഇന്ന് ഉച്ചയ്ക്ക് 1:40 ഓടെയാണ് രാജ്യത്തെ ഒന്നാകെ നടത്തിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ശേഷം കെട്ടിടത്തിൽ ഇടിച്ച് വിമാനം തകർന്നു വീഴുകയായിരുന്നു. വീണയുടൻ തന്നെ വിമാനത്തിൽ തീപടർന്നു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 12 ക്രൂ മെമ്പേഴ്സും 230 യാത്രക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.


അഹമ്മദാബാദ് ബി ജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്കാണ് വിമാനം തകർന്ന് വീണത്. ഹോസ്റ്റലിലെ അഞ്ച് വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചു. കോളേജ് ഹോസ്റ്റൽ കെട്ടിടം ഭാഗീകമായി തകർന്ന നിലയിലാണ്. വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ഹോസ്റ്റലിന്റെ ഭാഗത്ത് കണ്ടെത്തി. നിരവധി മെഡിക്കൽ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.

Post a Comment

0 Comments