LATEST

6/recent/ticker-posts

മുണ്ടക്കൈ- ചൂരൽമല പ്രദേശത്തേക്കുള്ള പ്രവേശനം നിരോധിച്ചു



വയനാട് ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചതിനാൽ മുണ്ടക്കൈ- ചൂരൽമല പ്രദേശത്തേക്കുള്ള പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ട‌ർ ഡി ആർ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ ശേഷിപ്പുകൾ ശക്തമായ മഴയിൽ ഇടിഞ്ഞ് പുന്നപ്പുഴയിൽ കുത്തൊഴുക്കും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്.

ഗോ സോൺ, നോ ഗോ സോൺ ഭാഗങ്ങളിലേക്കും പ്രദേശത്തെ തോട്ടം മേഖലയിലേക്കും പ്രവേശനം കർശനമായി നിരോധിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. കഴിഞ്ഞ വർഷം ജൂലൈയിലാണ് രാജ്യത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തം മുണ്ടക്കൈ-ചൂരൽമല പ്രദേശത്തുണ്ടായത്. ദുരന്തത്തിൽ നൂറുകണക്കിന് പേർ മരിച്ചിരുന്നു.

ഇന്ന് വയനാട്ടിൽ ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്

Post a Comment

0 Comments