LATEST

6/recent/ticker-posts

കൂടത്തായി ജോളി വിവാഹമോചിതയായി

 


കൊച്ചി: രാജ്യന്തരതലത്തിൽ കുപ്രസിദ്ധി നേടിയ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി വിവാഹമോചിതയായി.

ആദ്യ ഭർത്താവ് റോയിയെ കൊലപ്പെടുത്തിയതിന് ശേഷം ജോളി പൊന്നാമറ്റം ഷാജു സക്കറിയാസിനെ വിവാഹം ചെയ്തിരുന്നു.

ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി തിങ്കളാഴ്ചയാണ് കുടുംബകോടതി തീർപ്പാക്കിയത്.

കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ ജോളി ഇനിയും ആക്രമണത്തിന് മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും

അതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്.

2021-ൽ ആണ് ഷാജു ഹർജിയുമായി കുടുംബ കോടതിയെ സമീപിച്ചത്. എന്നാൽ എതിർഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാൽ ഒടുവിൽ തിങ്കളാഴ്ച തീർപ്പാക്കുകയായിരുന്നു.

തന്റെ ആദ്യ ഭാര്യ സിലിയെയും മകൾ ആൽഫൈനെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപ്പെടുത്താൻ വ്യാജമൊഴി നൽകിയെന്നും

ക്രൂരമായ കൊലപാതകങ്ങൾ നടത്തിയ വ്യക്തിക്കൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സക്കറിയാസ് ഹർജിയിൽ വിശദമാക്കിയിരുന്നു.

2002ൽ ആയിരുന്നു ജോളി ആദ്യ കൊലപാതകം നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയത്. ജോളിയുടെ ഭർതൃപിതാവ് റിട്ട വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ

കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട അദ്ധ്യാപിക അന്നമ്മ തോമസ്, ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്,

അന്നമ്മയുടെ സഹോദരൻ എം എം മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സക്കറിയാസിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

Post a Comment

0 Comments