തിരുവനന്തപുരം: സ്‌കൂളില്‍ മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളിലെ പാദപൂജയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുശേഷമാണ് തീരുമാനം. സ്‌കൂളിലെ പ്രാര്‍ഥനാഗാനമടക്കം പരിഷ്‌കരിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് വിവരം. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും വിഷയത്തില്‍ അന്തിമതീരുമാനമെടുക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് സ്‌കൂളുകളില്‍ പാദപൂജയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നു വന്നത്. കാസര്‍ഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവം ഏറെ വിവാദമായി. വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിശദീകരണം തേടിയിരുന്നു. മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും കണ്ണൂരിലെ സ്‌കൂളിലും കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിപ്പിച്ചു എന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ആചാരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അറിവും സ്വബോധവുമാണ് വിദ്യാഭ്യാസംകൊണ്ട് ലഭിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംഭവം വിവാദമായതോടെ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും കേസെടുത്തു.

0 Comments