കൂടത്തായി :കൂടത്തായി കൂട്ടക്കൊലക്കേസിൽ റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് മൊഴി.റോയ് തോമസിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് ഡിപ്പാർട്ട്മെന്റിന്റെ ഹെഡ് ആയിരുന്ന ഡോക്ടർ കെ പ്രസന്നനാണ് കോടതിയിൽ മൊഴി നൽകിയത്
ജോളിയുടെ ആദ്യ ഭർത്താവാണ് റോയ് തോമസ് റോയിയുടെ മരണം ആത്മഹത്യ ആണെന്നായിരുന്നു അന്ന് കണ്ടെത്തിയത് റോയ് തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി
2011 സെപ്റ്റംബറിലാണ് ജോളി തന്റെ ആദ്യ ഭർത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.
കടലക്കറിയിൽ സയനൈഡ് കലർത്തി നൽകിയാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ ഈ കേസിന്റെ വിചാരണയിലാണ് മൊഴി നൽകിയിരുന്നത്
കൂടത്തായിൽ 2002
മുതൽ 2016 വരെ ഒരേ കുടുംബത്തിലെ ആറു പേരെയാണ് ജോളി കൊലപ്പെടുത്തിയത്.
റിട്ടയേഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66)ഭാര്യ റിട്ടേർഡ് അധ്യാപിക അന്നമ്മ തോമസ് (60)ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40)അന്നമ്മയുടെ സഹോദരൻ എം എം മാത്യു മഞ്ചാടിയിൽ (68)ടോം തോമസിന്റെ സഹോദര പുത്രൻ ഷാജൂ സ്കറിയുടെ ഭാര്യ സിലി ( 44 )മകൾ ആൽഫയിൻ ( 2 )എന്നിവരാണ് കൊല്ലപ്പെട്ടത്

0 Comments