LATEST

6/recent/ticker-posts

കള്ളപ്പണക്കേസ്: അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്


ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഡൽഹിയിലെയും മുംബൈയിലെയും സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പുറത്തുവരുന്ന വിവരം.

 വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സിബിഐ രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തി. 25ൽ അധികംപേരെ ചോദ്യം ചെയ്തു. 35 ഇടങ്ങളിലായാണ് പരിശോധന.


Post a Comment

0 Comments