ജനാധിപത്യ വ്യവസ്ഥിതിയെ അനുഭവങ്ങളിലൂടെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ സുജിത്ത് .എസ് നിർവഹിച്ചു. വാദിഹുദ വൈസ് പ്രസിഡണ്ട് മുസ്തഫ മാസ്റ്റർ പരിപാടിയുടെ അധ്യക്ഷതവഹിച്ചു. വാദിഹുദ ശരിഅത് കോളേജ് കൺവീനർ ഹുസൈൻ സാഹിബ് പരിപാടിയിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ സജിൽ .കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ലത്തീഫ് എ കെ , മദർ പിടിയെ പ്രസിഡണ്ട് ഷാഹിദ, വൈസ് പ്രിൻസിപ്പാൾ സൗദ പി കെ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ വെച്ച് സർക്കിൾ ഇൻസ്പെക്ടർ സുജിത്ത് സാർ തിരഞ്ഞെടുപ്പിൽ വിജയിച്ച ഓരോ വിദ്യാർത്ഥിക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

0 Comments