LATEST

6/recent/ticker-posts

വയനാട്‌ ഫണ്ട്‌: എൽ.ഡി.എഫ് പ്രചാരണം അസംബന്ധം.



ഓമശ്ശേരി:ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ്.പ്രചാരണം ശുദ്ധ അസംബന്ധവും ഇലക്ഷൻ സ്റ്റണ്ടുമാണെന്ന് യു.ഡി.എഫ്.പഞ്ചായത്ത്‌ ചെയർമാൻ അഗസ്റ്റ്യൻ ജോസഫ്‌ കണ്ണേഴത്ത്‌,കൺവീനർ പി.വി.സ്വാദിഖ്‌ എന്നിവർ ആരോപിച്ചു.

ജനകീയ കമ്മറ്റിയുണ്ടാക്കി വളരെ സുതാര്യമായി നടത്തിയ ഫണ്ട് ശേഖരണം ആർക്കും പരിശോധിക്കാമെന്നിരിക്കെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കമെന്നത് എൽ.ഡി.എഫിന്റെ ദിവാ സ്വപ്നമാണെന്നും ഇത്തരം പ്രചാരണങ്ങളെ യു.ഡി.എഫ് രാഷ്ട്രീയമായി നേരിടുമെന്നും ഇരുവരും പറഞ്ഞു.

Post a Comment

0 Comments