കൂടത്തായി : രോഗികളുടെ ക്ഷേമത്തിനു വേണ്ടി മാതൃകാപരമായി പ്രവർത്തിച്ചു വരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം തലവൻ ഡോക്ടർ ഹാരിസിനെ കുറ്റവിചാരണ നടക്കുന്ന ആരോഗ്യവകുപ്പിന്റെ നിലപാടിൽ പ്രതിഷേധിച്ച്, ഓമശ്ശേരി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ റാലി നടത്തി.
സിസ്റ്റത്തിന്റെ വീഴ്ച മറച്ചുവെച്ചുകൊണ്ട് നിരപരാധിയായ ഒരു ഡോക്ടറെഅകാരണമായി കുറ്റപ്പെടുത്തുന്നത് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരെ നിരുത്സാഹപ്പെടുത്തുവാൻ കാരണമാകുമെന്ന് യോഗം കുറ്റപ്പെടുത്തി. ഇതിനെതിരെ മനസാക്ഷി മരിക്കാത്ത കേരളത്തിൻറെ പ്രതിഷേധം ശക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗം ജോർജ് ഇടിയോടി ഉദ്ഘാടനം ചെയ്തു, രാജേഷ് വെട്ടത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജു കെ എം , ഷാജി ടി പി തലച്ചിറ, അഥീന പ്രിൻസ് എന്നിവർ പ്രസംഗിച്ചു
0 Comments