LATEST

6/recent/ticker-posts

കണ്ണൂരിലെ വാടക വീട്ടിൽ വൻ സ്ഫോടനം; ബോംബ് നിര്‍മാണത്തിനിടെയെന്ന് സംശയം, ഒരാൾ മരിച്ചു


കണ്ണൂർ: കണ്ണപുരത്ത് വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ വീട് പൂർണമായും തകർന്നു. രണ്ടു പേരാണ് വാടകയ്ക്ക് വീട്ടിൽ താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം.


ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനം നടന്ന വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്.

 

സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. ഏതാനും വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഭിത്തിയില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തുണ്ട്.

വാടകയ്ക്ക് വീട്ടിൽ താമസിച്ചിരുന്ന രണ്ടുപേരും രാത്രിയിലാണ് എത്താറുള്ളതെന്നും പുലർച്ചയോടെ മടങ്ങാറാണ് പതിവെന്നും നാട്ടുകാർ പറഞ്ഞു. അനൂപ് എന്നയാളാണ് വീട് വാടകയ്‌ക്കെടുത്തതെന്ന് പ്രദേശവാസി പറഞ്ഞു. വലിയ ശബദ്ം കേട്ടാണ് നാട്ടുകാർ സഥലത്തേക്ക് എത്തിയത്. അപ്പോൾ വീട് മുഴുവൻ തകർന്ന നിലയിലും വീടിന് സമീപത്ത് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലും കാണപ്പെട്ടുവെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

0 Comments