LATEST

6/recent/ticker-posts

കോഴിക്കോട് ബെെക്കപകടത്തില്‍ പുതുപ്പാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.



താമരശ്ശേരി: കോഴിക്കോട് അരയിടത്ത് പാലത്തുണ്ടായ ബെെക്കപകടത്തില്‍ പുതുപ്പാടി സ്വദേശിയായ യുവാവ് മരിച്ചു. പുതുപ്പാടി പഞ്ചായത്ത് ബസാര്‍ ഹെെസ്കൂളിന് സമീപം വള്ളിക്കെട്ടുമ്മല്‍ ഷിബിന്‍ (28) ആണ് മരണപ്പെട്ടത്. ഇന്ന് വെെകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം.

ഗുരുതമായി പരിക്കേറ്റ ഷിബിനെ ഉടൻ തന്നെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Post a Comment

0 Comments