LATEST

6/recent/ticker-posts

മുഖ്യ തെര.കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റിന് നീക്കം; വോട്ട് കൊള്ളയിൽ പരസ്യ പോരിന് ഇൻഡ്യാ മുന്നണി


ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇൻഡ്യാ സഖ്യത്തിന്റെ നീക്കം



ന്യൂഡല്‍ഹി:വോട്ട് കൊള്ള ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ തിരെ ഇംപീച്ച്മെന്റ് നീക്കം നടത്താനാണ് ആലോചന. ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇൻഡ്യാ സഖ്യത്തിന്റെ നീക്കം. ഇൻഡ്യാ സഖ്യയോഗത്തിലാണ് ഈ അഭിപ്രായമുയർന്നത്..


രാജ്യത്തെ പ്രതിപക്ഷനേതാവിനോട് മാപ്പ് പറയണം എന്ന് ആവശ്യപ്പെടാനുള്ള നിയമപരമായ അവകാശവും തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നാണ് ഇൻഡ്യ മുന്നണിയോഗം വിലയിരുത്തി.ഇന്നലെ നടത്തിയ വാർത്താസമ്മേളത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ മാത്രമാണ് തെര.കമ്മീഷൻ മറുപടി പറഞ്ഞത്.

എന്നാൽ മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ നടത്തിയ വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകുകയോ,മാപ്പ് പറയാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.ഈ സാഹചര്യത്തിൽ കൂടിയാണ് ഇംപീച്ച്‌മെന്റ് നടപടിയുമായി മുന്നോട്ട് പോകാൻ ഇൻഡ്യ സഖ്യം തീരുമാനിച്ചിരിക്കുന്നത്.

Post a Comment

0 Comments