LATEST

6/recent/ticker-posts

നാടെങ്ങും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


കൂടത്തായി : സെൻ്റ് മേരീസ് ഹൈസ്ക്കൂളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ ആഘോഷിച്ചു. വിവിധ സംഘടനകളുടെ കലാ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ പതാക ഉയർത്തി. പിടിഎ പ്രസിഡൻ്റ് സത്താർ പുറായിൽ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ വിപിൻ ജോസ് മുഖ്യപ്രഭാക്ഷണം നടത്തി. സുമേഷ് വി , സോജി തോമസ്, സെബാസ്റ്റ്യൻ ടി.എ. അജേഷ് ആൻ്റോ,  സിബി മാനുവൽ, ആൽബിൻ ബേബി , കെ.എം ബിജു ഷിനോജ്, ഷരീഫ് പി കെ. പി ടി എ എക്സ് കുട്ടീവ് അംഗങ്ങൾ അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

കൂടത്തായി ന്യൂ ഫോം സ്പോട്സ് ക്ലബ് കമ്മറ്റിയുടെ ആദിമുഖ്യത്തിൽ കൂടത്തായി പബ്ലിക്ക് ലൈബ്രറിക്ക് മുമ്പിൽ ക്ലബ് പ്രസിഡൻ്റ് പി.പി ജുബൈർ പതാക ഉയർത്തി.കെ പി അഷ്റഫ് , മുജിബ് സി.കെ, എ.കെ മജീദ് , മോയിൻ വി കെ, ടി കെ ജീലാനി, അനീസ് വിസി ,കുട്ടൻ,അസീസ്, ഷൗക്കത്ത് തുടങ്ങിയവർ സംബന്ധിച്ചു
മുക്കം: നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
പ്രിൻസിപ്പൽ എംകെ ഹസീല പതാക ഉയർത്തി.
എം സി സുബ്ഹാൻ ബാബു സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുക്കം നഗരസഭ കൗൺസിലർ എം കെ യാസർ ,പിടിഎ പ്രസിഡണ്ട് പി വി സാദിഖ് , എം.പി.ടി.എ പ്രസിഡണ്ട് വിജിലി പി.കെ ,ഹെഡ്മിസ്ട്രസ് കെ.വി. ഉഷ , മുൻസീർ, ടി അബ്ദുന്നാസർ, ദിലീപ് കുമാർ, ഷാജി ജോൺ ,ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എസ്.പി.സി വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണശബളമായ പരേഡ് സ്വാതന്ത്ര്യദിനാഘോഷത്തിന് മാറ്റുകൂട്ടി.


കൂടത്തായി :കൂടത്തായി ചാമോറ ജി എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് എ കെ റംല പതാക ഉയർത്തി.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കരുണാകരൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകിയ ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് രാജേഷ് ,വൈസ് പ്രസിഡൻ്റ് ബിജു തുടങ്ങിയവർ സംസാരിച്ചു. എൽ, എസ്, എസ് നേടിയ കാശിനാഥ്, അൽജിത്ത് എന്നീ കുട്ടികൾക്കുള്ള അനുമോദനം തദവസരത്തിൽ നടന്നു. കുട്ടികളുടെ മാസ്ഡ്രില്ലും ഉണ്ടായിരുന്നു..ഹെഡ്മിസ്ട്രസ് സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് സരിത ടീച്ചർ നന്ദിയും പറഞ്ഞു.

കൂടത്തായി പുറായിൽ റെയിൻബൊ ഡിജിറ്റൽ പ്രീ സ്കൂളിൽ സ്വാതന്ത്ര്യ ദിനം കൊണ്ടാടി . കൂടത്തായി ഒന്നാം വാർഡ് മെമ്പർ എം ഷീജ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ജാഫർ പി.കെ അധ്യക്ഷനായ ചടങ്ങിൽ നുഹ്മാൻ സി.പി., ഷഫീഖ് ചുടല മുക്ക് , കെ.വി.യൂസഫ്,സത്താർ പുറായിൽ, ജുബൈർ പി.പി., ഷരീഫ് പി.കെ. അഷ്റഫ് സി.പി. സൽമാൻ, ഫസലുറഹ്മാൻ പി.പി. സക്കീന, റൈഹാനത്ത് എന്നിവർ സംസാരിച്ചു. റെയിൻബൊ കോർഡിനേറ്റർ ഷാഫി ഫൈസി അരിമ്പ്ര സ്വാഗതവും ഷാഹിന റഹ്മത്ത് നന്ദിയും പറഞ്ഞു. കുട്ടികൾക്ക് സമ്മാനവും മധുര പാനീയങ്ങളും വിതരണം ചെയ്തു
കൂടത്തായി പുറായിൽ ശംസുൽ ഹുദാ മദ്രസയിൽ നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ മദ്രസ പ്രസിഡണ്ട് കെ.പി. അഷ്റഫ് പതാക ഉയർത്തി. ടി.കെ. മാമു ഹാജി, കെ.വി.യൂസഫ്, നുഹ്മാൻ സി.പി, മുഹമ്മദലി ഫൈസി, ജുബൈർ പി.പി. ഷരീഫ് പി.കെ., സത്താർ പുറായിൽ, കെ.പി. നാസർ, അസീസ് ഫൈസി, ഹാരിസ് , ഫൈസൽ ടി സി , മുഹമ്മദ് കെ.വി, ഷാഫി മുഹമ്മദലി കെ.പി., ഹനീഫ കെ.പി. എന്നിവർ പങ്കെടുത്തു.
കൂടത്തായി വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡണ്ട് എ.കെ. കാദിരി ഹാജി പതാക ഉയർത്തി സത്താർ പുറായിൽ, ഇബ്രാഹിം വിസി, 
കെ.വി യൂസഫ്, ചന്ദ്രൻ കെ. മൊയ്തീൻ കെ.കെ. ഷാഫി എ.കെ. ഫായിസ് വി.സി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments