LATEST

6/recent/ticker-posts

രാജ്യത്ത് ആദ്യമായി കേരളത്തിൽ പ്രവാസികള്‍ക്കായി ഇന്‍ഷൂറന്‍സുമായി നോര്‍ക്ക, 10 ലക്ഷം രൂപ വരെ, കാഷ്‌ലെസ് ചികിത്സ, എല്ലാ പ്രവാസികള്‍ക്കും നേട്ടം

 *തിരുവനന്തപുരം :* കേരളത്തിന് പുറത്ത് താമസിക്കുന്ന പ്രവാസികള്‍ക്കായി ഇന്‍ഷൂറന്‍സ് പരിരക്ഷയുമായി നോര്‍ക്ക.
വിദേശ രാജ്യങ്ങളിലെ പ്രവാസി കേരളീയര്‍ക്കായുളള നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡുളളവര്‍ക്കും, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസി കേരളീയര്‍ക്കും ഇതിനായി അപേക്ഷിക്കാം.
നോര്‍ക്ക കെയര്‍ എന്ന പേരിലുള്ള ഇന്‍ഷൂറന്‍സ് രോഗാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെ 10 ലക്ഷം രുപയുടെ ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭ്യമാക്കുന്നത്. ഭര്‍ത്താവ്, ഭാര്യ രണ്ടു കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 13,275 രൂപയും, വ്യക്തിഗത ഇന്‍ഷുറന്‍സിന് 7,965 രൂപയും, ഒരു കുട്ടിയെ കൂടി അധികമായി ചേര്‍ക്കുന്നതിന് 4,130 രൂപയുമാണ് പ്രീമിയം തുക. ഇന്ത്യയിലുടനീളം 12,000-ത്തിലധികം ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സ ലഭ്യമാക്കുന്ന നോര്‍ക്ക കെയറില്‍ നിലവിലുളള രോഗങ്ങള്‍ക്കും പരിരക്ഷാ ഉറപ്പാക്കാനാകും എന്നതും പ്രത്യേകതയാണ്.

പദ്ധതിപ്രകാരം അഞ്ചുലക്ഷം രൂപവരെ ചികിത്സയ്ക്കും അപകട മരണമുണ്ടായാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരവും ലഭിക്കും. മാതാപിതാക്കളും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിന് 13,411 രൂപയാണ് പ്രീമിയം. മൂന്നു മക്കളെ ഇന്‍ഷുറന്‍സില്‍ ചേര്‍ക്കണമെങ്കില്‍ അധികമായി 4130 രൂപകൂടി നല്‍കണം.

ഒരാള്‍ക്കുമാത്രമായി ചേരുന്നതിന് 8,101 രൂപയാണ് പ്രീമിയം. 70 വയസ്സുവരെയുള്ളവര്‍ക്ക് ചേരാം. കേരളത്തില്‍ 500 ആശുപത്രികളിലടക്കം രാജ്യത്തുടനീളം 14,000 ആശുപത്രികളില്‍ കാഷ് ലെസ് ചികിത്സ ലഭ്യമായിരിക്കും. നോര്‍ക്ക കാര്‍ഡില്ലാത്തവര്‍ക്ക് ഇപ്പോള്‍ അതിനായി ഓണ്‍ലൈനില്‍അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.

കഴിഞ്ഞ രണ്ട് വര്‍ഷമായി മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവരോ ജോലി ചെയ്യുന്നവരോ ആയ പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷൂറന്‍സിനായി അപേക്ഷിക്കാം. സര്‍ക്കാര്‍ ഐഡന്റിറ്റി പ്രൂഫ്, മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നതിനുള്ള രേഖകള്‍/ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

അപേക്ഷിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ രേഖകളും സ്‌കാന്‍ ചെയ്ത് പിഡിഎഫ് ഫോര്‍മാറ്റില്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. അടുത്തിടെയുള്ള ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പിന്റെ വിലാസത്തോടുകൂടിയ സര്‍ക്കാര്‍ ഐഡി തെളിവ്, അപേക്ഷകന്റെ ഒപ്പ് ഇവയെല്ലാം അപേക്ഷിക്കാന്‍ ആവശ്യമാണ്.

ഇന്‍ഷൂറന്‍സ് കാലാവധി എത്തുന്നതിന് 3 മാസം മുമ്പ് പുതുക്കലിനായി അപേക്ഷിക്കാം. ഇതിനായി നിശ്ചിത രേഖകളുടെ പകര്‍പ്പുകളും പുതുക്കല്‍ ഫീസും സമര്‍പ്പിക്കണം.

രാജ്യത്ത് പ്രവാസികള്‍ക്കായി ആദ്യമായാണ് ഇത്തരമൊരു സംരംഭം. സപ്തംബര്‍ 22 മുതല്‍ അപേക്ഷിച്ചു തുടങ്ങാം. നോര്‍ക്ക വെബ്‌സൈറ്റ് വഴി അല്ലാതെ അപേക്ഷ സ്വീകരിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കും.

പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ ആവശ്യവും ലോക കേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ആശയവുമാണ് പദ്ധതിയിലൂടെ യാഥാര്‍ഥ്യമാകുന്നത്. ഭാവിയില്‍ ജിസിസി രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പോളിസി എടുത്തശേഷം തിരികെ വരുന്ന പ്രവാസികള്‍ക്കും പദ്ധതി തുടരാം. കേരളപ്പിറവിദിനമായ നവംബര്‍ ഒന്നുമുതല്‍ പദ്ധതിയുടെ പരിരക്ഷ പ്രവാസികള്‍ക്ക് ലഭ്യമാകും.

ഓണ്‍ലൈനില്‍ (www.norkaroots.org) അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.


Post a Comment

0 Comments