ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന വംശഹത്യ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ. ഇസ്രയേല്‍ കൂട്ടക്കുരുതിക്കെതിരെ മാര്‍ത്തോമ്മാ സഭയുടെ എല്ലാ പള്ളികളിലും പ്രാര്‍ത്ഥന നടത്തി. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ എല്ലാ അതിരുകളും ഭേദിച്ചെന്നും ദുരിതം അവസാനിപ്പിക്കാന്‍ അധികൃതരും സഭാ സമൂഹങ്ങളും ശബ്ദം ഉയര്‍ത്തണമെന്നും മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ പറഞ്ഞു.
കരയാക്രമണം ശക്തിപ്പെടുത്തി ഗാസയില്‍ യുദ്ധം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. 2023 ഒക്ടോബറില്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതിനോടകം 65000ത്തിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 23 ലക്ഷം പലസ്തീനികളാണ് പലായനം ചെയ്തത്.
ഗാസക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഞ്ചോളം രാജ്യങ്ങള്‍ ഇതിനകം രംഗത്തെത്തി. ബ്രിട്ടണ്‍, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ ,ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് രംഗത്തെത്തിയത്. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്നാലും വംശീയ ഉന്മൂലനം തന്നെ നടപ്പാക്കുമെന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും യുഎസിന്റെ മുഖ്യസഖ്യകക്ഷികള്‍ക്കും മറുപടി നല്‍കുമെന്നുമാണ് നെതന്യാഹു പറയുന്നത്.
0 Comments