ഉടന്‍ പാസ്‌വേര്‍ഡ് മാറ്റിയില്ലെങ്കില്‍ ഹാക്ക് ചെയ്യേപ്പെട്ടേക്കാം എന്ന് മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍. ഉടന്‍ പാസ്‌വേഡുകള്‍ മാറ്റാനും ടുസ്റ്റെപ്പ് വെരിഫിക്കേഷന്‍ ആക്ടീവാക്കാനും ലോകമെമ്പാടുമുള്ള 2.5 ബില്യണ്‍ ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി..
ഹാക്കര്‍മാര്‍ അവരുടെ ഹാക്കിങ് വര്‍ധിപ്പിക്കുകയാണെന്നും ഉടനടി ഉപഭോക്താക്കള്‍ അവരുടെ പാസ്‌വേഡുകള്‍ മാറ്റാനും കൂടാതെ ടുസ്റ്റെപ്പ് വെരിഫിക്കേഷന്‍ ഓണാക്കാനും ഗൂഗിള്‍ ആവശ്യപ്പെടുന്നു..
ഷൈനി ഹണ്ടേഴ്‌സ് ഹാക്കിംഗ് ഗ്രൂപ്പാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് പറയപ്പെടുന്നു. 2020 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പ് ഇതുവരെ ടി ആന്‍ഡ് ടി, മൈക്രോസോഫ്റ്റ്, സാന്റാന്‍ഡര്‍, ടിക്കറ്റ്മാസ്റ്റര്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെയെല്ലാം ഡാറ്റകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
0 Comments