ഓമശ്ശേരി : ഓമശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി നടത്തുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യം അർപിച്ചു കൊണ്ട് ഓമശ്ശേരി ടൗണിൽ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡണ്ട് ഒ എം ശ്രീനിവാസൻ അദ്ധ്യക്ഷം വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു യു.ഡി.എഫ് ചെയർമാൻ അഗസ്റ്റ്യൻ ജോസഫ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ കെ.പി അഹമ്മത് കുട്ടി മാസ്റ്റർ പി.കെ.ഗംഗാധരൻ ഷമീർ ഓമശ്ശേരി മഹിള കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ട് രാധാമണി യൂത്ത് കോൺഗ്രസ്സ് ജില്ലാ സിക്രട്ടറി ജോതി ജി. നായർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ അനീസ് ആർ.എം. ഇബ്രാഹിം ഹാജി വെളിമണ്ണ സാദിഖ് വി.കെ. ഇക്ബാൽ കൂടത്തായി പ്രകാശൻ നടമ്മൽ പൊയിൽ മുഹമ്മത് കൊടശ്ശേരി യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സൂരജ് സുബ്രഹ്മണ്യൻ കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പിയൂഷ് കല്ലിടുക്കിൽ എന്നിവർ ആശംസകൾ അർപിച്ചു.
വാർഡ് കോൺഗ്രസ്സ് നേതാക്കളായ മൊയ്തു പെരിവില്ലി കാതർ കുട്ടി വെളിമണ്ണ അബ്ദുറഹിമാൻ ഓമശ്ശേരി മുഹമ്മത് ഹാരീസ് ഇബ്രാഹിം തായാ മ്പ്ര എന്നിവർ പ്രകടനത്തിന് നേതൃത്വം കൊടുത്തു
0 Comments