LATEST

6/recent/ticker-posts

കാട്ടുപന്നി അക്രമം :ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം: യൂത്ത് ലീഗ്


കൂടത്തായ് : കൂടത്തായ് മുടൂർ വളവിൽ ആവർത്തിക്കുന്ന കാട്ടുപന്നി അക്രമം തടയാനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു വരുത്താനും സർക്കാറിന് ബാധ്യതയുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് പുറായിൽ യൂനിറ്റ് കൺവെൻഷൻ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കൂടത്തായ് മണിമുണ്ട സ്വദേശി ബൈക്കിൽ യാത്ര ചെയ്യവെ സംസ്ഥാന പാതയിലൂടെ കുറുകെ ചാടിയ കാട്ടു പന്നിയെ തട്ടിയാണ് മരണപ്പെട്ടത്. ഈ മേഖലകളിൽ രാത്രി സമയത്ത് കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ കർഷകർക്ക് അനുമതി നൽകണം. ജനജീവിതം ദുരിത പൂർണ്ണമാക്കുന്ന ഇത്തരം ജീവികളെ നിയന്ത്രിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവം ഉപേക്ഷിക്കണമെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു.
യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം റഫീഖ് കൂടത്തായ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സത്താർ പുറായിൽ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡൻ്റ് പി.പി. കുഞമ്മദ്
 സി.പി. ഉണ്ണിമോയി, പി.പി ജുബൈർ, കെ.വി യൂസുഫ്,നാസർ വെള്ളച്ചാലിൽ
 കെ.പി. അഷ്റഫ്
 കെ.പി. നാസർ
ഷെരീഫ് പി.കെ പ്രസംഗിച്ചു. സി.പി. നുഅ്മാൻ സ്വാഗതവും പി.കെ.ആഫിഷ് നന്ദിയും പറഞ്ഞു. റിട്ടേണിംഗ് ഓഫീസർ സഫീർ വെളിമണ്ണ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.പി. നുഅ്മാൻ (പ്രസിഡണ്ട്)
പി.കെ.ആഫിഷ് (സെക്രട്ടറി) ഷമീർ ചീപ്പിലങ്ങോട് (ട്രഷറർ)ആയും പുതിയ കമ്മറ്റി രൂപീകരിച്ചു.

Post a Comment

0 Comments