LATEST

6/recent/ticker-posts

കാരുണ്യത്തിന്റെ പ്രവാചകൻ:സാംസ്കാരിക സദസ്സ്‌ സംഘടിപ്പിച്ചു.


ഓമശ്ശേരി:അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കണ്ടറി മദ്‌റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനത്തോടനുബന്ധിച്ച്‌ സാംസ്കാരിക സദസ്സ്‌ സംഘടിപ്പിച്ചു.അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.മദ്‌റസ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.സാജൻ പുതിയോട്ടിൽ മുഖ്യാതിഥിയായിരുന്നു.മദ്‌റസ പ്രധാനാധ്യാപകൻ എം.അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പിലാശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.

മദ്‌റസ 12,7 ക്ലാസ്‌ പൊതു പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ചതിന്‌ റൈഞ്ച്‌ തലത്തിൽ അവാർഡ്‌ നേടിയ മദ്‌റസയിലെ അധ്യാപകരായ കെ.മുഹമ്മദ്‌ ബാഖവി,ടി.പി.ജുബൈർ ഹുദവി എന്നിവർക്കും വിദ്യാർത്ഥികളായ പി.പി.ഫാത്വിമ നജ(പ്ലസ്‌ ടു),ലിയ ഫാത്വിമ പുതിയോട്ടിൽ(ഏഴാം ക്ലാസ്‌) എന്നിവർക്കും യഥാക്രമം കെ.കെ.അബൂബക്കർ ഹസ്‌റത്ത്‌,കെ.ടി.മാനു മുസ്‌ലിയാർ സ്മരണാ ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച്‌ കൈമാറി.

മദ്‌റസ ജന.സെക്രട്ടറി വി.സി.അബൂബക്കർ ഹാജി,പി.വി.മൂസ മുസ്‌ലിയാർ,കെ.ഹുസൈൻ ബാഖവി,അബ്ദുൽ റഹ്മാൻ മാസ്റ്റർ പുതിയോട്ടിൽ,സംഘാടക സമിതി ചെയർമാൻ ശംസുദ്ദീൻ നെച്ചൂളി,ജന.കൺവീനർ അബ്ദുൽ റഹ്മാൻ കുഴിമ്പാട്ടിൽ,മദ്‌റസ ഭാരവാഹികളായ കെ.ടി.ഇബ്രാഹീം ഹാജി,എ.കെ.അബൂബക്കർ ഹാജി,നെരോത്ത്‌ മുഹമ്മദ്‌ ഹാജി,നെച്ചൂളി അബൂബക്കർ കുട്ടി,വി.പി.യൂസുഫ്‌,പി.ടി.മുഹമ്മദ്‌,അധ്യാപകരായ പി.എ.അലവിക്കുട്ടി ഫൈസി,ഫഹദ്‌ ഷാൻ അശ്‌അരി വെണ്ണക്കോട്‌,ശംസുദ്ദീൻ റഹീമി പൂളപ്പൊയിൽ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments