ഓമശ്ശേരി:അമ്പലക്കണ്ടി എട്ടാം വാർഡിലെ പഞ്ചായത്ത് വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് നടത്തിയ പ്രാണത്തു കണ്ടി-കുറ്റിക്കര റോഡ് വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.വാർഡ് വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.കെ.പി.ഹംസ,വി.സി.അബൂബക്കർ ഹാജി,കെ.ടി.എ.ഖാദർ,പി.ഇബ്രാഹീം,വി.സി.ഇബ്രാഹീം,കെ.സി.അബ്ദുൽ ഖാദർ മുസ്‌ലിയാർ,പി.പി.നൗഫൽ,പി.കെ.നൂറുദ്ദീൻ,കെ.ടി.ഹക്കീം,ഇബ്രാഹീം കുറ്റിക്കര,കെ.കെ.അബ്ദുൽ റഷീദ്,കെ.അനീസ്,കെ.ശംസുദ്ദീൻ സംസാരിച്ചു.കേന്ദ്രാവിഷ്കൃത ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപയും തനത് ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപയുമുൾപ്പടെ ആകെ 3 ലക്ഷം രൂപയായിരുന്നു പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുക.
.
0 Comments